03:42pm 11 November 2026
NEWS
ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പ് ക്ലീന്‍ ടോയ്‌ലറ്റ് പദ്ധതി നടപ്പാക്കുന്നു
17/10/2025  09:33 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പ് ക്ലീന്‍ ടോയ്‌ലറ്റ് പദ്ധതി നടപ്പാക്കുന്നു

കൊച്ചി: ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്പിന്റെ പൊതുസൗകര്യ വികസന പദ്ധതിയുടെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ സെന്‍ട്രലിന്റെ സഹകരണത്തോടെ ക്ലീന്‍ ടോയ്‌ലറ്റ് എന്ന പേരില്‍ കണ്ടയ്‌നര്‍ ടോയ്‌ലറ്റ്  വൈറ്റില ബസ് ഷെല്‍ട്ടറിന് സമീപം സ്ഥാപിക്കുന്നു. ആധുനിക കണ്ടയ്‌നര്‍ ടോയ്‌ലറ്റിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 18ന് രാവിലെ ഒന്‍പതരയ്ക്ക് കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍ നിര്‍വഹിക്കും. 

ക്ലീന്‍ ടോയ്‌ലറ്റില്‍ പുരുഷന്മാര്‍, സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം എന്നിവര്‍ക്കായി പ്രത്യേക വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ ടോയ്‌ലറ്റുകള്‍ പഴയ കണ്ടെയ്‌നറുകള്‍ ഉപയോഗിച്ച് ഫാക്ടറിയില്‍ മുന്‍കൂട്ടി നിര്‍മിച്ചവയാണ്. ഇവയ്ക്ക് പരമ്പരാഗത വെന്റിലേഷനുകള്‍ക്ക് പകരം സ്‌കൈ ലൈറ്റിംഗ് ഉള്‍പ്പെട്ട റൂഫ് വെന്റിലേഷന്‍ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. സീലിംഗില്‍ സ്‌പോട്ട് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. അകത്തളങ്ങള്‍ അലൂമിനിയം പാനലുകള്‍ ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു. 

ടോയ്‌ലറ്റിന്റെ പുറംഭിത്തികള്‍ കറുപ്പും മഞ്ഞയും നിറങ്ങളില്‍ പെയിന്റ് ചെയ്തതില്‍ ദൂരത്തുനിന്നും തിരിച്ചറിയാന്‍ എളുപ്പമാണ്. ടോയ്‌ലറ്റ് പേ ആന്റ് യൂസ് രീതിയിലാണ് പ്രവര്‍ത്തിക്കുക. രാവിലെ ഏഴര മുതല്‍ രാത്രി 11 മണി വരെയാണ് ടോയ്‌ലറ്റ് പ്രവര്‍ത്തിക്കുക. 

ബി പി സിഎല്ലിന്റെ സി എസ് ആര്‍ ഫണ്ടിലൂടെ പദ്ധതിക്ക് ധനസഹായം ലഭിച്ചിട്ടുണ്ട്. ആരംഭ ഘട്ടത്തിലെ വെള്ളവും വൈദ്യുതിയും കൊച്ചി കോര്‍പറേഷന്റെ സഹകരണത്തോടെ ലഭ്യമാക്കും. തുടര്‍ന്നുള്ള മീറ്റര്‍ ചെലവുകള്‍ പരിപാലന കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരുപതോളം ടോയ്‌ലറ്റുകള്‍ നഗരത്തില്‍ സ്ഥാപിക്കാനാണ് ബി കെ ആര്‍ ജി ലക്ഷ്യമിടുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img